Latest NewsIndiaNews

‘രാഷ്ട്രഭക്തി’ തന്നെയാണ് ഫാ.ടോമിനെ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരെയും സഹായിക്കുന്നതിന് തനിക്ക് വഴികാട്ടിയത്: ഗാന്ധി നഗർ ആര്‍ച്ച്‌ബിഷപ്പിന് പ്രധാനമന്ത്രിയുടെ മറുപടി

അഹമ്മദാബാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ അടക്കം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരെ സഹായിച്ചതിനു കാരണം രാഷ്ട്രസ്നേഹം തന്നെയാണെന്ന് ഗാന്ധി നഗർ ആർച്ച് ബിഷപ്പിനു മറുപടി നൽകി പ്രധാനമന്ത്രി . ഗാന്ധിനഗര്‍ ആര്‍ച്ച്‌ ബിഷപ്പ് തോമസ് മക്വാന്‍ ‘ദേശീയവാദത്തിന്റെ ശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കൂ’ എന്ന ആഹ്വാനം ചെയ്തുകൊണ്ട് ഇടയലേഖനം പുറത്തിറക്കിയതു വിവാദമായിരുന്നു.’രാജ്യത്തെ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണ്.

മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. പള്ളികള്‍ക്കും വിശ്വാസങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേയുള്ള അക്രമമില്ലാതെ ഒരു ദിവസംപോലും കടന്നുപോവുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ദരിദ്രര്‍ക്കുമിടയില്‍ അരക്ഷിതത്വബോധം വളരുന്നു.’എന്നായിരുന്നു ഇടയലേഖനത്തിൽ ഉള്ളടക്കം. ഇതിന്റെ മറുപടിയായി മതപരമായ സ്ഥാനം വഹിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്, എന്ന് മോദി പറഞ്ഞു.

“നഴ്സുമാരെ ഇറാഖിലെ തീവ്രവാദികളില്‍നിന്ന് രക്ഷപ്പെടുത്തിയത് മതം നോക്കിയല്ല.അതില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ടാവാം,  കേരളത്തില്‍നിന്നുള്ള പുരോഹിതന്‍ ടോം ഉഴുന്നാലിനെ യമനില്‍നിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും അദ്ദേഹം ഇന്ത്യയുടെ പുത്രനായതുകൊണ്ടാണ്,അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളില്‍നിന്ന് ഫാദര്‍ അലക്സിസ് പ്രേംകുമാര്‍, ജൂഡിത്ത് ഡിസൂസ എന്നിവരെ രക്ഷപ്പെടുത്തിയതും മോദി ചൂണ്ടിക്കാട്ടി.

ദേശീയതയുടെ മൂല്യങ്ങളെ എതിര്‍ക്കുന്നത് ഗൗരവമായ വിഷയമാണെന്നും അഹമ്മദാബാദില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button