ന്യൂഡല്‍ഹി•ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. കര്‍ഷക ക്ഷേമത്തില്‍ ഊന്നിയുള്ളതാണ് കോണ്‍ഗ്രസ് പ്രകടന പത്രിക. കര്‍ഷക വായ്പ എഴുതിത്തള്ളുമെന്ന് ഉറപ്പുനല്‍കുന്ന പ്രകടനപത്രിക ജലസേചനത്തിന് 16 മണിക്കൂര്‍ വൈദ്യുതിയും വാഗ്ദാനം ചെയ്യുന്നു.
പ്രകടന പത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍ ഇവയാണ്,
- സംസ്ഥാനത്തെ 25 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ 32,000 കോടിയുടെ പാക്കേജ്. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് 4,000 രൂപ വീതം അലവന്‍സ്.
- സര്‍ക്കാര്‍ ജോലികള്‍ക്ക് കരാര്‍ വ്യവസ്ഥ അവസാനിപ്പിക്കും. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും.
- സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ്-ട്രാക്ക് കോടതികള്‍
- കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകളും സ്മാര്‍ട്ട്ഫോണുകളും
- നികുതി കുറച്ച് കൊണ്ട് സംസ്ഥാനത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ ലിറ്ററിന് 10 രൂപയുടെ കുറവ് വരുത്തും.
- വിദ്യാഭ്യാസത്തിനും തൊഴിലിനും പട്ടിദാര്‍ സമുദായാംഗങ്ങള്‍ക്ക് തുല്യ അവകാശം നല്‍കും.
- നിലവിലെ എസ്.സി/എസ്.ടി, ഒ.ബി.സി സംവരണത്തില്‍ ഒരു തരത്തിലും ഇടപെടില്ല.
Post Your Comments