ന്യൂഡല്‍ഹി: എ ബി പി -സി എസ് ഡി എസ് സർവ്വേ പ്രവചന പ്രകാരം ഗുജറാത്തിൽ ബിജെപി വൻ വിജയം നേടുമെന്നാണ് അറിയാൻ കഴിയുന്നത്. ഇവരുടെ സർവേയിൽ പറഞ്ഞിരിക്കുന്നത് ബിജെപി 113-121 സീറ്റുകളിൽ വിജയിക്കും എന്നാണ്. കൂടാതെ 47 % വോട്ടു ഷെയർ ബിജെപിക്ക് ലഭിക്കുമെന്നും സർവേ പറയുന്നു. അതെ സമയം കോൺഗ്രസിന് t 58 -64 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേ പ്രവചനം.
ടൈംസ് നൗ- വി വി ആർ സർവേ പറയുന്നത് 118-134 സീറ്റുകൾ (52 പെർസെന്റ് വോട്ടുകൾ ) ലഭിച്ചു ബിജെപി അധികാരത്തിൽ വരുമെന്നാണ്. കോൺഗ്രസ് 49-61 സീറ്റുകളിൽ വിജയിക്കുമെന്നും (37 പെർസെന്റ് വോട്ടുകൾ ).ലഭിക്കുമെന്നും സർവേ പറയുന്നു.
ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ സർവ്വേ പറയുന്നത് ബിജെപി 115-125 സീറ്റുകൾ ലഭിച്ചു അധികാരത്തിലേറുമെന്നാണ്.കോൺഗ്രസിന് 57-65 സീറ്റുകൾ ആണ് ലഭിക്കുക എന്നും 38 ശതമാനം വോട്ടുകളും ലഭിക്കുമെന്നും സർവേ പറയുന്നു.
ഡിസംബർ ഒമ്പതിനും പതിനാലിനും രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ഇലക്ഷന്റെ ഫലം ഡിസംബർ 18 ന് ആണ് അറിയുന്നത്. ബിജെപിക്ക് ഇത് അഭിമാന പോരാട്ടമാണ്. എങ്ങനെയും ബിജെപിയെ അട്ടിമറിക്കണമെന്ന ചിന്തയിൽ കോൺഗ്രസ്സും കടുത്ത മത്സരം നടത്തുന്നുണ്ട്.
Post Your Comments