Latest NewsIndiaNews

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ‘നല്ല ശമരിയാക്കാര’പദ്ധതിയുമായി ഈ ജില്ലാ ഭരണകൂടം

ഒഡീഷ: ‘നല്ല ശമരിയാക്കാരൻ’ പദ്ധതിയുമായി ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലാ ഭരണകൂടം. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി ചികിൽസ കിട്ടാതെ മരിച്ചുപോകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി. 2000 രൂപ റോഡ് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കുന്നവർക്കു നൽകാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതോടെ ആൾക്കാർ അപകടങ്ങളിൽപ്പെടുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ഉൽസാഹം കാട്ടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിൽനിന്നു ജനങ്ങളെ പിന്നോട്ടുവലിക്കുന്നത് ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നതും തുടർന്നു ബുദ്ധിമുട്ടിക്കുന്നതും മറ്റുമാണ്. അതിനാൽ അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നവർക്കു പണം നൽകുന്നതുകൂടാതെ അവരുടെ നല്ല പ്രവൃത്തിയെ അഭിനന്ദിച്ചു സർട്ടിഫിക്കറ്റും നൽകും. ജില്ലാ കലക്ടർ ജി. രഘു നിയമപരമായ സഹായവും ഇവർക്കു നൽകുമെന്നും അറിയിച്ചു. ‘നല്ല ശമരിയാക്കാരൻ’ നയം സുപ്രീംകോടതിയുടെ നിർദേശാനുസരണമാണു ജില്ലാ ഭരണകൂടം രൂപീകരിച്ചത്.

സുപ്രീം കോടതി സർക്കാരിനോട് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്ന സാധാരണക്കാരെ പൊലീസ് പീഡിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ഗതാഗത വകുപ്പ് ‘നല്ല ശമരിയാക്കാരൻ’ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു പണം നൽകുന്നതുൾപ്പെടെയുള്ള മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.

400 പേരെങ്കിലും കേന്ദ്രപ്പാറയിൽ മാത്രം ഹൈവെയിലെ അപകടങ്ങളിൽ കൊല്ലപ്പെടുന്നുണ്ട്. ഇതിൽ ആശുപത്രിയിൽ എത്തിക്കാൻ വൈകി മരിക്കുന്നവരുടെ എണ്ണം 50 ശതമാനത്തിലധികമാണ്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചാൽ കുറഞ്ഞത് 200 പേരുടെയെങ്കിലും ജീവൻ രക്ഷിക്കാമായിരുന്നെന്നാണു വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button