Latest NewsNewsTechnology

രക്തദാനം എളുപ്പമാക്കാനായി ഫെയ്‌സ്ബുക്ക് ആരംഭിച്ച സംവിധാനത്തിന് വന്‍സ്വീകരണം

രക്തദാനം എളുപ്പമാക്കുന്നതിനായി ഒക്ടോബറില്‍ ഫെയ്‌സ്ബുക്ക് ആരംഭിച്ച സംവിധാനത്തിന് ലഭിച്ചത് വന്‍ വരവേല്‍പ്പ്. ഇതുവരെ 40 ലക്ഷം പേരാണ് അതില്‍ സൈന്‍ അപ് ചെയ്തത്. ഇന്ത്യയില്‍ ഇത് വന്‍വിജയമായതിനെ തുടര്‍ന്ന് ബംഗ്ലാദേശിലും ഇതേസംവിധാനം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെയ്‌സ്ബുക്കെന്ന് സോഷ്യല്‍ ഗുഡ് വൈസ് പ്രസിഡന്റ് നവോമി ഗ്ലെയ്റ്റ് പറഞ്ഞു.

ആശുപത്രികള്‍, ബ്ലഡ് ബാങ്കുകള്‍, സംഘടനകള്‍ തുടങ്ങിയവയ്ക്ക് സന്നദ്ധ രക്തദാനവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഈ സംവിധാനത്തിലൂടെ അറിയിക്കാന്‍ കഴിയും. ഉടന്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ ഈ വിവരം ആ പ്രദേശത്തുള്ള രക്തദാതാക്കളിലെത്തിക്കും. ഇതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. കൂടാതെ രക്തം ആവശ്യമുള്ളവര്‍ക്ക് ദാതാക്കളുമായി ബന്ധപ്പെടാനും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും രക്തദാതാക്കളുമായി ബന്ധം പുലര്‍ത്താനും ഈ സംവിധാനം വഴി കഴിയും.

ആ സംവിധാനത്തിന് പുറമേ ഒരു കമ്മ്യൂണിറ്റി ഹെല്‍പ്പ് എപിഐയും ഫെയ്‌സ്ബുക്ക് പുറത്തിറക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹെല്‍പ്പ് പോസ്റ്റുകളില്‍ നിന്ന് ദുരന്തബാധിതരുടെ ആവശ്യങ്ങളറിയാന്‍ സംഘനകള്‍ക്ക് കഴിയും. പരീക്ഷണാടിസ്ഥാനത്തില്‍ നെറ്റ് ഹോപ്, അമേരിക്കന്‍ റെഡ്‌ക്രോസ് എന്നിവയുമായി സഹകരിച്ചാണ് കമ്മ്യൂണിറ്റി ഹെല്‍പ്പ് എപിഐ നടപ്പാക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button