Latest NewsNewsIndia

ഉള്ളിത്തൊലിയിൽനിന്ന് വൈദ്യുതി വരുന്നു

ന്യൂഡൽഹി: ഉള്ളിത്തൊലിയിൽനിന്ന് വൈദ്യുതി വരുന്നു. ഇന്ത്യയിൽ നിന്നും കൊറിയയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷകസംഘമാണ് ഈ അവകാശവാദവുമായി മുന്നോട്ട് വന്നത്. ഉള്ളിത്തൊലിയിൽ നിന്ന് വൈദ്യുതി ഉണ്ടാക്കി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചത് ഐഐടി ഖോരഗ്പുർ, കൊറിയയിലെ പൊഹാങ് സർവകലാശാല എന്നിവരാണ്.

വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കരുത്ത് ഉള്ളിത്തൊലിയിൽ മാറ്റങ്ങൾ വരുത്തി ഇവർ രൂപപ്പെടുത്തിയ ‘നാനോ ജനറേറ്ററുകൾക്ക്’ ഉണ്ട്. ഇവയിൽ പീസോ ഇലക്ട്രിസിറ്റി എന്ന പ്രതിഭാസം മൂലമാണ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്. ചലനം, ‘പീസോ ഇലക്ട്രിസിറ്റി’ സ്പർശം തുടങ്ങിയവയിൽ നിന്നുള്ള ലഘുമർദം മൂലം വസ്തുക്കളിൽ വൈദ്യുതി ഉണ്ടാകുന്നതാണ്. ഒരു ഉള്ളിത്തൊലിയിൽ നിന്നുണ്ടാക്കുന്ന നാനോജനറേറ്ററിൽ വിരൽ തൊട്ടാൽ 30 എൽഇഡി ബൾബുകൾ കത്തിക്കാൻ വേണ്ട വൈദ്യുതി കിട്ടുമെന്നാണു ശാസ്ത്രജ്ഞരുടെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button