KeralaLatest NewsNews

ഒരാളെക്കൂടി തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച നിലയില്‍ കൊണ്ടുവന്ന ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് തിരിച്ചറിഞ്ഞത്. വലിയതുറ സ്വദേശി ഈപ്പച്ചനെയാണ് (63) തിരിച്ചറിഞ്ഞത്.

മെഡിക്കല്‍ കോളേജില്‍ ഇതുവരെ 16 പേരെയാണ് മരിച്ച നിലയില്‍ കൊണ്ടുവന്നത്. വെള്ളിയാഴ്ച 2 പേരേയും ശനിയാഴ്ച 5 പേരേയും ഞായറാഴ്ച 9 പേരേയുമാണ് മരിച്ച നിലയില്‍ കൊണ്ടു വന്നത്. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു പലരേയും കൊണ്ടുവന്നത്. 3 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 4 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും 5 മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ജനറല്‍ ആശുപത്രിയിലെ 5ല്‍ ഒന്നാണ് തിരിച്ചറിഞ്ഞത്. ഇനി 11 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button