വിവരങ്ങള്‍ ചോര്‍ത്തി നല്കുന്നുവെന്ന വാര്‍ത്തകൾ നിഷേധിച്ച് ട്രൂകോളര്‍. ഇന്ത്യയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന രീതിയില്‍ സൈനിക രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയ നാല്‍പ്പത്തിരണ്ട് ആപ്പുകളിൽ ട്രൂകോളറും ഇടം നേടിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതികരണവുമായി കമ്പനി രംഗത്തെത്തിയത്. വിവരങ്ങള്‍ ചോര്‍ത്തി നല്കുന്ന ആപ്പുകളുടെ ലിസ്റ്റില്‍ എങ്ങനെ ഇടം പിടിച്ചു എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഈ കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. സ്വീഡന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്ബനിയാണ് ട്രൂകോളര്‍ എന്നും ചൈനയില്‍ ഒരു വിധത്തിലുള്ള സര്‍വറുകളും ട്രൂകോളര്‍ നടത്തുന്നില്ലെന്നും ട്രൂകോളര്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments