
ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ആലപ്പുഴയിൽ നിന്നും കാണാതായ അഞ്ചു പേരെ രക്ഷപെടുത്തി.ഇക്കാര്യം കോസ്റ്ഗാഡാണ് ജില്ലാ ഭരണകൂടത്തെ അറിയച്ചത്. രക്ഷപെടുത്തിയവരെ അഭിനവ് എന്ന കപ്പലിൽ ബേപ്പൂരിലേക്ക് കൊണ്ടുപോയി. ആലപ്പുഴ സ്വദേശികളായ സിബിച്ചൻ ,യേശുദാസ് ,ജോസഫ്, ഷാജി,ജോയി എന്നിവരാണ് രക്ഷപ്പെട്ടത്.
Post Your Comments