ലഖ്നൗ: എം.എല്‍.എയുടെ പോത്തുകളെ അന്വേഷിച്ച് പോലീസ്. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയായ സുരേഷ് റാഹിയുടെ പോത്തുകളെയാണ് കാണാതായത്. പോത്തുകളെ റാഹിയുടെ ഫാമില്‍ നിന്നുമാണ് കാണാതായത്. രണ്ട് പോത്തുകളെ കാണാതായി എന്നാണ് വിവരം. ഈ ഫാമിനു കാവല്ക്കാര് ഉണ്ടായിരുന്നു.
സുരേഷ് റാഹി എംഎല്‍എയുടെ വസതി ലഖ്നൗവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വിഷയത്തില്‍ സീതാപൂര്‍ കോട്വാലി പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര് എടുത്തത്. പോത്തുകളെ കാണാതായ സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷിക്കുന്നത്.
Post Your Comments