തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരന്തമനുഭവിക്കുന്നവരെ സാന്ത്വനപ്പിച്ച് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദേശം. ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ തന്റെ സന്ദേശം ഇരു സംസ്ഥാനത്തെ ജനങ്ങളുമായി പങ്കുവച്ചത്. മലയാളത്തിലും തമിഴിലുമാണ് രാഹുലിന്റെ ട്വീറ്റ്.
എത്രയും വേഗം മീന്‍ പിടിക്കാനായി കടലില്‍ പോയവരില്‍ ഇനിയും രക്ഷിക്കാത്തവരെ രക്ഷിക്കാന്‍ രാഹുല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. അതിനു പുറമെ ചുഴലിക്കാറ്റില്‍ പെട്ട് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും രാഹുല്‍ അറിയിക്കുന്നു.
തിരുവനന്തപുരത്ത് രാഹുല്‍ രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനത്തിനു വരാനായി തീരുമാനിച്ചിരുന്നതാണ്. പക്ഷേ കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് സമാപന സമ്മേളനം മാറ്റിവെച്ചു. ഇതോടെയാണ് രാഹുല്‍ കേരള യാത്ര ഉപേക്ഷിച്ചത്.
Post Your Comments