കോട്ടയം : എംജി സര്‍വകലാശാല വനിതാ ഹോസ്റ്റലിലെ അന്തേവാസിയായ വിദ്യാര്‍ഥിനിയെ പുരുഷ ഹോസ്റ്റലില്‍ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് റെയ്ഡ്. പ്രതിയായ യുവാവ് ഹോസ്റ്റലില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണു വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്റെ അനുമതിയോടെ ഏറ്റുമാനൂര്‍ സിഐ: എ.െജ. തോമസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മുണ്ടക്കയം സ്വദേശി വിഷ്ണു(28)വിനെതിരെയാണു കേസ്. വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു രാത്രിയില്‍ ഹോസ്റ്റലില്‍ എത്തിച്ചു പീഡിപ്പിച്ചെന്നാണു പരാതി.
വിവാഹവാഗ്ദാനം നല്കിയ യുവാവു പിന്നീടു പിന്മാറി. അത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ഥിനിയെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞവര്‍ഷമാണു സംഭവം. സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥികളായ ഇവര്‍ പ്രണയത്തിലായിരുന്നു. വിവാഹത്തില്‍നിന്നു പിന്മാറിയതോടെ പെണ്‍കുട്ടി ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇടപെട്ടതോടെ ഇരുവരുടെയും വീട്ടുകാര്‍ എത്തി വിവാഹത്തിനു സന്നദ്ധത അറിയിച്ചു. പഠനശേഷം വിവാഹമെന്ന രേഖാമൂലമുള്ള ധാരണ ലംഘിച്ചതോടെയാണു പെണ്‍കുട്ടി അത്മഹത്യയ്ക്കു ശ്രമിച്ചത്.
ഹോസ്റ്റലില്‍ അനധികൃത പാര്‍പ്പ്
എംജി സര്‍വകലാശാല ഹോസ്റ്റലില്‍ കുറ്റവാളികളും കോഴ്സ് പൂര്‍ത്തിയാക്കിയവരും അനധികൃതമായി താമസിക്കുന്നുവെന്നും നിരീക്ഷണം വേണമെന്നും കാട്ടി പൊലീസ് വൈസ് ചാന്‍സലര്‍ക്കു കത്ത് നല്‍കും. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ അനധികൃതമായി തങ്ങുന്നുവെന്നാണു പൊലീസ് കണ്ടെത്തല്‍. പീഡനക്കേസില്‍ പ്രതിയായ യുവാവ് പഠനം പൂര്‍ത്തിയാക്കിയശേഷവും ദീര്‍ഘകാലം ഹോസ്റ്റലില്‍ അനധികൃതമായി താമസിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ക്യാംപസിനു പുറത്തുള്ളവരും ക്രിമിനല്‍ കേസിലെ പ്രതികളും ഹോസ്റ്റല്‍ സുരക്ഷിതതാവളമാക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
Post Your Comments