രാജസ്ഥാനിലെ ജലവാർ ജില്ലയിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പിതാവ് അറസ്റ്റിൽ.പെൺകുട്ടി സമീപത്തെ അംഗൻവാടിയിൽ പഠിക്കുകയായിരുന്നു.എന്നാൽ കുറച്ചു ദിവസമായി ക്ലാസ്സിൽ എത്താതിരുന്ന കുട്ടിയെതേടി ടീച്ചർ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
ആഴ്ചയിൽ മൂന്ന് നാലു തവണ പിതാവ് പീഡിപ്പിക്കുമായിരുന്നെന്ന് കുട്ടി മൊഴി നൽകിയെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു.കുഞ്ഞിന് ജന്മം നൽകിയ രണ്ടുമാസത്തിനു ശേഷം കുട്ടിയുടെ അമ്മ മരിച്ചു.അന്ധനായ വല്യമ്മയാണ് കുട്ടിയെ വളർത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) തീരുമാനമെടുത്തു. പെൺകുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂലിപ്പണിക്കാരനായ പെൺകുട്ടിയുടെ അച്ഛനെ ഇന്നലെ വൈകുന്നേരം പോലീസ് അറസ്റ്റുചെയ്തു. ബലാത്സംഗം, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തുടങ്ങി കുട്ടികളുടെ സംരക്ഷണ വിഭാഗത്തിൽപ്പെട്ട വകുപ്പുകൾ (പിഒഎസ്എസ്ഒ)പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments