KeralaLatest NewsNews

കാട്ടൂർ കടൽ ക്ഷോഭം സംസ്ഥാന സർക്കാരിന്റെ പരാജയം; കുമ്മനം രാജശേഖരൻ

സർക്കാരിന്റെ വീഴ്ച മൂലം കാട്ടൂർ കടൽ ക്ഷോഭത്തിൽ നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 28 നു തന്നെ ഇങ്ങനെ ഒരു ദുരന്ത സാധ്യത കേന്ദ്രസർക്കാർ അറിയിച്ചിട്ടും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാഞ്ഞത് സംസ്ഥാനസർക്കാരിന്റെ വീഴ്ചയാണ്. ഇപ്പോഴും നിരവധിയാളുകൾ കടൽക്ഷോഭ ഭീഷണിയിലാണ് കഴിയുന്നത്. കടൽ ഭിത്തിയും പുലിമുട്ടും ഉടൻ നിർമ്മിച്ച് അവരുടെ ഭീഷണിയകറ്റാൻ സംസ്ഥാനസർക്കാരിന് ബാധ്യതയുണ്ട്. സംസ്ഥാന മന്ത്രിമാർ സ്ഥലം സന്ദർശിച്ച് ദുരന്തത്തിന്റെ ആഴം മനസിലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാട്ടൂരിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ, ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ, ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി. മോഹനൻ, വൈസ് പ്രസിഡണ്ട് കെ.ജി.പ്രകാശ്, മോർച്ച മണ്ഡലം പ്രസിഡണ്ട് റ്റി.സി.രഞ്ജിത്, ഉമേഷ് സേനാനി, മറ്റു ഭാരവാഹികളായ രതീഷ് കുമാർ,ബിജു, മുരളി എന്നിവരും ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button