കൊച്ചി മെട്രോ അഞ്ചുമാസം പിന്നിടുമ്പോൾ ഉദ്ഘാടന മാസത്തിലെ വരുമാനത്തിൽ പിന്നീട് കുറവ് സംഭവിച്ചിരുന്നു.എന്നാൽ മഹാരാജാസ് വരെ പാത ഇരട്ടിപ്പിച്ചപ്പോൾ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായെന്ന് കെ.എം.എൽ.ആർ.
ഉദ്ഘാടന മാസത്തിലെ റെക്കോര്‍ഡ് വരുമാനം.മെട്രോയില്‍ യാത്ര ചെയ്തവര്‍, 46696 പേര്‍.വരുമാനം 1 കോടി 56 ലക്ഷത്തി ആറായിരത്തി അറനൂറ്റി നാല്പത്തി ഏഴ് രൂപ(1,566647).ആദ്യയാത്രയുടെ കൗതുകം മാറിയതും യാത്രക്കാരുടെ എണ്ണത്തിലും ഇടിവുണ്ടായി. ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ യാത്രക്കാര്‍ നേര്‍ പകുതില്‍ താഴെ മാത്രം. 22,640 പേര്‍. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ കൊച്ചി മെട്രോയില്‍ കയറിയവര്‍ 26,540പേര്‍.
എന്നാല്‍ ഒക്ടോബര്‍ 3 ന് മെട്രോ മഹാരാജസ് വരെ സര്‍വ്വീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം 29,582എത്തി. അതോടെ 7ലക്ഷം മുതല്‍ 8 ലക്ഷം വരെയായിരുന്ന പ്രതിദിന ശരാശരി വരുമാനം പതിനൊന്നു ലക്ഷം രൂപയായി.എന്നാല്‍ മടക്കയാത്ര സൗജന്യമാക്കിയതോടെ വരുമാനം വർദ്ധിച്ചു.പുതിയതായി പരസ്യ ബോര്‍ഡുകളും,അനൗണ്‍സ്‌മെന്റുകളും വഴി ടിക്കറ്റ് ഇതര വരുമാനവും കണ്ടെത്താനുള്ളശ്രമങ്ങള്‍ നടക്കുന്നുണ്ട്.വിദ്യാത്ഥികൾക്കും സ്ഥിരം യാത്രക്കാർക്കും പ്രത്യേക പാസ് കൊണ്ടുവരുന്നതോടെ തുടർന്നും വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും
Post Your Comments