KeralaLatest NewsNews

പിണറായി വിജയനേക്കാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ മികച്ചയാൾ വി.എസ് ആണെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ പിണറായി വിജയനേക്കാൾ മികച്ചയാൾ വി.എസ്.അച്യുതാനന്ദൻ ആണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ പണി പോലും നേരാം വണ്ണം നിർവഹിക്കാൻ കഴിയില്ലെന്ന് പിണറായി വിജയൻ ഇതിനോടകം പല തവണ തെളിയിച്ചിട്ടുണ്ട്. താങ്കൾക്ക് ആ പഴയ പാർട്ടി സെക്രട്ടറിപ്പണി തന്നെയാണ് ചേരുന്നതെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ദുരന്തബാധിതപ്രദേശങ്ങൾ ഒന്ന് സന്ദർശിക്കാൻ തന്നെ താങ്കൾ അഞ്ചു ദിവസമെടുത്തു. സത്യം പറയാമല്ലോ താങ്കളേക്കാൾ എത്രയോ മിടുക്കൻ വി. എസ്. അച്യുതാനന്ദനായിരുന്നു. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ഇതിൽ കൂടുതൽ കാര്യങ്ങൾ നടക്കുമായിരുന്നുവെന്നും കെ. സുരേന്ദ്രൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button