നോര്‍ത്ത് കരോലിന: അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച അരുവിക്ക് സമീപം കണ്ടെടുത്ത മൃതദേഹം കുട്ടിയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്.
ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് മൂന്ന് വയസ്സുകാരി മരിയ വൂഡ്‌സിനെ കാണാതായത്. ഞായറാഴ്ച രാത്രി കിടപ്പുമുറിയില്‍ ഉറക്കിക്കിടത്തിയ കുട്ടിയെ തിങ്കളാഴ്ച രാവിലെയോടെ കാണാതാകുകയായിരുന്നു. അതോടെ കുട്ടിക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. വിവിധ ഏജന്‍സികള്‍ വഴിയായിരുന്നു കുട്ടിയെ അന്വേഷിച്ചുകൊണ്ടിരുന്നത്.
കുട്ടിയെ കാണാതായതിന് ശേഷം വെള്ളിയാഴ്ച മരിയയുടെ അമ്മയുടെ കാമുകന്‍ ഏള്‍ കിംരേ(32) നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണക്കുറ്റമുള്‍പ്പെടെ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ കുട്ടിയുടെ തിരോധാനത്തില്‍ ഇയാളുടെ പങ്ക് എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. മൃതദേഹം മരിയയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനയിലാണ് പൊലീസ്.
Post Your Comments