Latest NewsIndiaNews

ഒത്തുകളിച്ച് ഡോക്ടർമാരും ലാബുകളും ;വിദേശ കറൻസി ഉൾപ്പെടെ പിടിച്ചെടുത്തത് കോടികളുടെ കള്ളപ്പണം

എംആർഐ യും സിടി യുമെക്കെ പണം കൊയ്യാനുള്ള മാർഗങ്ങളാക്കി ഡോക്ടർമാരും മെഡിക്കൽ ലാബുകളും.ബെംഗളൂരുവിലെ വിവിധ മെഡിക്കൽ ലാബുകളിലും,ഐവിഎഫ് സെന്ററുകളിലുമായി മൂന്നു ദിവസമായി നടത്തിയ പരിശോധനയിൽ ആദായനികുതിവകുപ്പ് വിദേശ കറൻസി ഉൾപ്പെടെ പിടിച്ചെടുത്തത് 100 കോടിയുടെ കള്ളപ്പണം .മെഡിക്കൽ ലാബുകൾ കേന്ദ്രീകരിച്ച് വൻ പണമിടപാടുകളും നികുതി വെട്ടിപ്പും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ചില ഐവിഎഫ് ലാബുകളിൽ ഭീമമായ ഫീസ് ഈടാക്കുന്ന ഡോക്ടർമാരെയും ആദായനികുതിവകുപ്പ് അധികൃതർ കണ്ടെത്തി.ചിലർക്ക് വിദേശ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button