ഭറൂച്: പ്രതിപക്ഷമായതിനാൽ എല്ലാ കാര്യങ്ങളും എതിർക്കണമെന്നതിനാലാണ് കോൺഗ്രസ് ബി.ജെ.പിക്കെതിരെ രംഗത്ത് വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭറൂചിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ മുമ്പ് വെള്ളപ്പൊക്കമുണ്ടായപ്പോൾ കോൺഗ്രസ് നേതാക്കളെല്ലാം ഒരു നേതാവിന് വേണ്ടി ബംഗളൂരുവിലായിരുന്നു. ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്ന അദ്ദേഹം ഭറൂചിന് വേണ്ടി എന്ത് ചെയ്തുവെന്നും മോദി ചോദിച്ചു.
മുസ്ലീങ്ങൾ കൂടുതലുള്ള ഭറൂച്, കച് എന്നീ ജില്ലകളിൽ ബി.ജെ.പി സർക്കാരിന് വേഗത്തിൽ വികസനം നടപ്പിലാക്കാനായി. കോൺഗ്രസ് ഭരിച്ചിരുന്ന ഉത്തർ പ്രദേശിൽ ജനങ്ങൾ തന്നെ കോൺഗ്രസിനെ കൈവിട്ടു. അത് പോലെ കോൺഗ്രസിനെ ഗുജറാത്തും കൈവിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോൺഗ്രസിന് അധികാരമുള്ളപ്പോൾ അക്രമവും കർഫ്യൂവും ഭറൂചിൽ പതിവായിരുന്നു. ബി.ജെ.പിയാണ് അതിൽ മാറ്റമുണ്ടാക്കിയതെന്നും മോദി പറഞ്ഞു.
Post Your Comments