
പാമ്പ് കടിച്ചതറിയാതെ പനിയ്ക്ക് ചികിത്സ തേടിയ കുട്ടി മരിച്ചു .
പാലക്കാട് ആലത്തൂർ ആണ് സംഭവം .ആലത്തൂർ എ എസ് എം എം എച് എസ് എൻ സ്കൂളിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ പതിനാലുകാരൻ വിഷ്ണുവാണ് മരിച്ചത്. വ്യാഴാഴ്ച കടുത്ത പനിയും അവശതയുമായി ചികിത്സ തേടിയ കുട്ടി ശനിയാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു .ആശുപത്രിയിൽ നടന്ന പരിശോധനയിൽ രക്തത്തിൽ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി .താലൂക്ക് ആശുപത്രിയിൽ നിന്നും ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാരാണ് കുട്ടിയെ പാമ്പ് കടിച്ചതാണെന്ന് തിരിച്ചറിഞ്ഞത് .
Post Your Comments