ബംഗളൂരു•കര്‍ണാടകയിലെ തുംകൂരില്‍ സംസ്ഥാനത്തെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക ടെലിവിഷന്‍ ലേഖകന്‍ പ്രാദേശിക ബി.ജെ.പി നേതാക്കളുടെ മര്‍ദ്ദനം. ശനിയാഴ്ച ബി.ജെ.പി നേതാക്കള്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ലേഖകനെ ബി.ജെ.പി അംഗങ്ങള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സുരജ് ഹെഗ്ഡെ ആവശ്യപ്പെട്ടു. സത്യം പുറത്തുകൊണ്ടുവരികയാണ് മാധ്യമപ്രവര്‍ത്തകന്റെ ജോലി. ഒരാള്‍ അയാളുടെ ജോലി ചെയ്യുമ്പോള്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല- ഹെഗ്ഡെ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ പോലെയുള്ള സംഭവങ്ങള്‍ ഈയിടെ പുറത്തുവരുന്നു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ അത് ജനാധിപത്യത്തിന്റെ നാലാംതൂണിന് തകരാറുണ്ടാക്കും- ഹെഗ്ഡെ കൂട്ടിച്ചേര്‍ത്തു.
#WATCH Local TV reporter attacked by BJP members in #Karnataka‘s Tumkur for reporting on issues of illegal mining pic.twitter.com/whhoztC2Ej
— ANI (@ANI) December 2, 2017
Post Your Comments