തിരുവനന്തപുരം: ലക്ഷദ്വീപിലെത്തിയ 12 പേരെ നാവിക സേന രക്ഷപെടുത്തി.എല്ലാവരും തിരുവനന്തപുരം പൂന്തുറ സ്വദേശികളാണ്. ഈ സംഘത്തിലെ ഒരാളാണ് മരിച്ചത്.തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. ഇതോടെ ഇന്ന് മരണം രണ്ടായി. നാലു പേരെ വ്യോമ സേന രക്ഷപെടുത്തി.വിഴിഞ്ഞം അടിമലത്തുറയിലുള്ള ക്രിസ്തുദാസ്, സിൽവ, അന്തോണി, മരിയദാസ് രക്ഷപ്പെട്ടത്.
തകർന്ന ബോട്ടിൽ പിടിച്ചിരുന്ന മത്സ്യത്തൊഴിലാളികളാണിവർ.രക്ഷപെട്ട മറ്റുള്ളവരുമായി നാവിക സേനയുടെ കപ്പൽ കൊല്ലം തീരത്തേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇനിയും കണ്ടെത്താനുള്ളത് നൂറിലേറെപേരെയാണ്.
Post Your Comments