Latest NewsUSANewsInternational

അല്ലാഹു എന്നുറക്കെ വിളിച്ച് വിദ്യാർത്ഥി ; തീവ്രവാദിയെന്ന് ആരോപിച്ചു സ്കൂൾ അധികൃതർ

അല്ലാഹു എന്നുറക്കെ വിളിച്ച വിദ്യാർത്ഥി തീവ്രവാദിയെന്നാരോപിച്ച് സ്കൂൾ അധികൃതർ പോലീസിനെ വിളിച്ചു .ടെക്‌സാസിലെ ഹോസ്റ്റണിലാണ് സംഭവം .ഡൗൺ സിൻഡ്രോം ബാധിച്ച ആറു വയസ്സുകാരൻ ക്ലാസ്സിലിരുന്ന് അല്ലാഹു എന്ന് വിളിച്ചപ്പോൾ തീവ്രവാദിയെന്ന് ഭയന്ന് അധ്യാപിക പോലീസിനെ വിളിക്കുകയായിരുന്നു . കൂടാതെ കുട്ടിയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും സംസാരശേഷിയുണ്ടെന്നും അവർ വാദിച്ചു .എന്നാൽ മകൻ ജന്മനാ ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടിയാണെന്നും ചില വാക്കുകൾ ശബ്ദിക്കുമെന്നല്ലാതെ സംസാരശേഷി പൂർണമായിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു .മാത്രമല്ല ഇത് തികച്ചും വിഢിത്തമാണെന്നും നൂറുശതമാനം വിവേചനാപരമായ പെരുമാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button