മുംബൈ: 72 നാണയങ്ങളാണ് അൻപതുകാരന്റെ വയറ്റിൽനിന്നു ശസ്ത്രക്രിയ വഴി പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു വിധേയനായത് ലോഹ വസ്തുക്കൾ വിഴുങ്ങുന്ന അപൂർവ രോഗമുള്ള പാൽഘർ നിവാസി കൃഷ്ണ സോമല്യയാണ്.
കൃഷ്ണ 20 വർഷമായി ഈ രോഗാവസ്ഥയിൽ കഴിയുകയായിരുന്നു. തുടർന്ന് ഛർദ്ദിയും ദഹനക്കേടും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. കുടലിൽ നാണയങ്ങളും മറ്റും അടിഞ്ഞിരിക്കുന്നതായി എക്‌സ്‌റേ പരിശോധനയിൽ കണ്ടെത്തി. അതിനു ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.
Post Your Comments