ന്യൂഡൽഹി: ക്രിക്കറ്റ് കളത്തിലെ സൂപ്പർ താരമായ യുവരാജ് ഇനി ഡോ.യുവരാജ് സിങ്. ഗ്വാളിയാറിലെ ഐ.ടി.എം സർവകലാശാലയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ യുവരാജിനു ഡോക്ടറേറ്റ് (പി.എച്ച്.ഡി) നൽകി ആദരിച്ചത്. അസാധാരണ കായിക ശൗര്യത്തിന്റെ പ്രതീകം, സമന്വയതത്തിന്റെയും വിനയത്തിന്റെയും പ്രേരക ശക്തി എന്നാണ് താരത്തെ ഐ.ടി.എം സർവകലാശാല വിശേഷിപ്പിച്ചത്. ഒാണററി ഡോക്ടറേറ്റ് ആദരം ഉത്തരവാദിത്വം വർധിച്ചതായി താരം പറഞ്ഞു.
യുവരാജിനു പുറമെ ഡോ.എ.എസ് കിരൺകുമാർ, ഗോവിന്ദ് നിഹലാനി, ഡോ. അശോക് വാജ്പേയി, രജത് ശർമ, ഡോ. ആർ.എ മഷേൽകർ, അരുണ റോയ് എന്നിവരെയും ഐ.ടി.എം സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.
Post Your Comments