ടോക്കിയോ: മുപ്പതു വർഷമായി ജപ്പാനിൽ ചക്രവർത്തിപദം അലങ്കരിക്കുന്ന അകിഹിതോ 2019 ഏപ്രിൽ 30നു സ്ഥാനത്യാഗം ചെയ്യും.രണ്ടു നൂറ്റാണ്ടിനിടയിൽ ജപ്പാനിൽ ആദ്യമായാണ് ഒരു ചക്രവർത്തി സ്ഥാനത്യാഗം ചെയ്യുന്നത്. കിരീടാവകാശിയായ നരുഹിതോ രാജകുമാരൻ(57) അകിഹിതോയ്ക്കു പകരം ചക്രവർത്തിയാവും.
മരണം വരെ പദവിയിൽ തുടരുന്നതാണു ജപ്പാനിലെ രീതി. എന്നാൽ ആരോഗ്യം മോശമായതിനാലാണ് അകിഹിതോ തീരുമാനം എടുക്കുകയായിരുന്നു. ജപ്പാനിൽ ചക്രവർത്തിയുടെ സ്ഥാനത്യാഗവുമായി ബന്ധപ്പെട്ടു നിയമം ഇല്ലാത്തതിനാൽ പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടി പുതിയ നിയമ നിർമ്മാണം നടത്തിയാണ് ഇതിന് അവസരം ഒരുക്കിയത്. പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സ്ഥാനത്യാഗത്തിന്റെ തീയതി തീരുമാനിച്ചത്.
Post Your Comments