കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ എവിടെയാണെന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളുമാണെന്ന് ദക്ഷിണ നാവിക സേന വൈസ് അഡ്മിറല്‍ എ.ആര്‍. കാര്‍വെ. കൂടാതെ രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം നടത്തുമെന്നും ദക്ഷിണ നാവിക സേനാ മേധാവി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ദക്ഷിണ നാവിക സേന പൂര്‍ണ്ണ സജ്ജമാണ്. നാവിക സേനയുടെ 5 കപ്പലുകള്‍ രക്ഷാദൗത്യത്തിനായുണ്ട്. 2 കപ്പലുകള്‍ ലക്ഷദ്വീപിലേക്കും പുറപ്പെട്ടു. ഇതുവരെ സേന 200ലധികം പേരെ രക്ഷപ്പെടുത്തി. ദുരന്തം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചയുടന്‍ 5 കപ്പലുകളും ഡോണിയര്‍, സീ കിങ് വിമാനങ്ങളും ഉള്‍പ്പെട്ടതായും അദ്ദേഹം പറഞ്ഞു. തങ്ങളാൽ സാധ്യമായ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments