Latest NewsKerala

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ; കടലിലെ ഭീകരാന്തരീക്ഷത്തെ കുറിച്ച് രക്ഷപെട്ട മത്സ്യതൊഴിലാളികൾ പറയുന്നത്

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ കടലിലെ ഭീകരാന്തരീക്ഷത്തിന്റെ ഭീതി വിട്ടു മാറാതെ ആശുപത്രി കിടക്കയിൽ ബോധം തിരിച്ചു കിട്ടിയ മത്സ്യതൊഴിലാളികൾ. ഓഖി ചുഴലികാറ്റടിച്ച സമയത്തുള്ള പോലത്തെ ഭയാനകമായ തിരമാലകൾ സിനിമയിൽ പോലും കണ്ടിട്ടില്ലെന്ന്‍ ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികൾ പറയുന്നു. ആകാശവും,കടലും മാത്രം കാഴ്ചയായ സമയത്ത് രക്ഷക്കായി എത്തിയ ബോട്ട് തങ്ങളുടെ നിലവിളി കേൾക്കാതെ പോയപ്പോൾ മരണം ഉറപ്പിച്ചതായി തോന്നിയെന്നും അല്പ സമയം കഴിഞ്ഞ് ബോട്ട് മടങ്ങിയെത്തിയാണ് തങ്ങളെ രക്ഷിച്ചതെന്നും പൂന്തുറയിൽ നിന്നുള്ള മത്സ്യതൊഴിലാളികൾ പറഞ്ഞു.

നാവികസേനയും കോസ്റ്റ് ഗാര്‍ഡും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവർത്തനത്തിൽ കടലിൽ കുടുങ്ങിയ നാനൂറിലധികം പേരെയാണ് രക്ഷപെടുത്തിയത്. കരയ്ക്കെത്തിയ പലരേയും അവശനിലയിലും തണുത്ത് മരവിച്ച അവസ്ഥയിലുമാണ് ആശുപത്രിയിലെത്തിച്ചത്. ബോട്ടിലും,തടിയിലും പിടിച്ചു കിടന്നതിനാലാണ് ഇവർക്ക് രക്ഷെപ്പെടാനായത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്നു കടലില്‍ കുടുങ്ങിയ 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നു സർക്കാർ ഔദ്യോഗികമായി അറിയിച്ചു. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള 120 പേരെയും ആലപ്പുഴയില്‍നിന്നുള്ള അഞ്ചുപേരും കാസര്‍കോട് നിന്നുള്ള ഒരാളെയുമാണ് ഇനി കണ്ടെത്താനുള്ളതെന്ന് സർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button