കൊച്ചി: കൊച്ചി മിഥില മോഹന്‍ വധക്കേസില്‍ കൂടുതല്‍ സമയം നല്‍കിയാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. കുറച്ച്കൂടി സമയം നല്‍കിയാല്‍ പ്രതികളായ മതിവണ്ണനെയും ഉപ്പാളിയേയും അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. കേസില്‍ പ്രതികളായ മതിവണ്ണനെയും ഉപ്പാളിയെയും നേരിട്ട് അറിയാമെന്ന് പറഞ്ഞ രണ്ടാം പ്രതി ഡിണ്ടിഗല്‍ പാണ്ഡ്യന്‍ തമിഴ്നാട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ഇക്കാരണത്താല്‍ അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ തമിഴ്നാട്, കര്‍ണ്ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നുണ്ടിരിക്കുന്നത്.
അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹന്‍ 2006 ഏപ്രില്‍ അഞ്ചിനായിരുന്നു വെടിയേറ്റ് മരിച്ചത്. കേസില്‍ തൃശൂര്‍ പൂങ്കുന്നം സ്വദേശി സന്തോഷ് എന്ന കണ്ണന് പങ്കുണ്ടെന്ന് കണ്ടെത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നുള്ള പകയാണ് കൊലയ്ക്ക് കാരണമെന്നും കണ്ടെത്തിയിട്ടുണ്ടായിരുന്നു.
Post Your Comments