Latest NewsKeralaNews

ശുചിമുറി ഉപയോഗിച്ചതിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മര്‍ദ്ദനം

കോഴിക്കോട്: മൈസൂര്‍ ബസ് ഡിപ്പോയിലെ ശുചിമുറി ഉപയോഗിച്ചെന്ന പേരില്‍ കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മര്‍ദ്ദിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ ഓഫീസര്‍ അജിത് കുമാര്‍, കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ വിജയന്‍, കണ്ടക്ടര്‍ ബാബുരാജ്, മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ മുസ്തഫ എന്നിവര്‍ക്കാണ് ഇന്ന് രാവിലെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ക്ക് നേരെ പ്രതിഷേധമുണ്ടായി. ഇതേതുടര്‍ന്ന് കര്‍ണാടകയിലേക്ക് പോകാനിരുന്ന കര്‍ണാടക ആര്‍.ടി.സിയുടെ മൂന്ന് സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കര്‍ണാടകയുടെ റിസവര്‍വേഷന്‍ കൗണ്ടര്‍ അടപ്പിക്കുകയും കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തില്ലെന്ന് അറിയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button