ന്യൂഡല്‍ഹി: ചൈനയ്ക്കെതിരെ കരുക്കള്‍ നീക്കി ഇന്ത്യ. ആണവശേഷിയുള്ള പുതിയ ആറ് മുങ്ങിക്കപ്പലുകളുടെ നിര്‍മാണം ആരംഭിച്ചു. പസഫിക് മേഖലയില്‍ ചൈനീസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിരോധം ശക്തിപ്പെടുത്താനായി പുതിയ കപ്പലുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചതെന്ന് നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ പറഞ്ഞു.
അടുത്തതായി നാവികസേനയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന് വേണ്ടി യുദ്ധക്കപ്പലുകള്‍, യുദ്ധ സാമഗ്രികള്‍ തുടങ്ങിയവ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങളുടെ ചതുഷ്കോണ കൂട്ടായ്മയില്‍ വലിയ പങ്ക് വഹിക്കാന്‍ ഇന്ത്യന്‍ നാവികസേന തയാറെടുക്കുകയാണെന്നും ലാംബ കൂട്ടിച്ചേര്‍ത്തു.
Post Your Comments