കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ ഹാര്‍ബറുകളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളിലായ മത്സ്യബന്ധനത്തിന് പോയ 100ലധികം ബോട്ടുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. 110ബോട്ടുകള്‍ ഇന്നും ഇന്നലെയുമായി വിവിധ തീരങ്ങളില്‍ അടുത്തിട്ടുണ്ട്. പുറങ്കടലില്‍ കുടുങ്ങി കിടക്കുന്ന ബോട്ടുകള്‍ മറ്റേതെങ്കിലും തീരങ്ങളില്‍ സുരക്ഷിതമായി അടുത്തിട്ടുണ്ടാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ഇതിനിടെ തിരുവനന്തപുരത്ത് 400 ലധികം പേരെ കരയ്‌ക്കെത്തിയച്ചതായി അധികൃതർ പറഞ്ഞു. തദ്ദേശീയരുടെ 208 ബോട്ടുകള്‍ തോപ്പുംപടി ഹാര്‍ബറിലുണ്ട്. കൂടുതല്‍ ബോട്ടുകള്‍ തിരിച്ചെത്തിയതായാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയില്‍ കടലില്‍ അകപ്പെട്ട 102 മത്സ്യതൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു.ഇന്നലത്തേതുപോലെ വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സ് മെന്റിന്റെയും ഹെലികോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ചാണ് തെരച്ചില്‍ പുനരാരംഭിച്ചത്.
കേന്ദ്ര, സംസ്ഥന ദുരന്ത നിവാരണ അതോറിട്ടികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നും തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
Post Your Comments