ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ ഇന്ത്യ-അമേരിക്കൻ ബന്ധത്തെക്കുറിച്ച് മുന്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ. ഇരുരാജ്യങ്ങളും ഒന്നിച്ചുപ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാനാവാത്ത പ്രശ്‌നമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘കോളനിവത്കരണത്തിന്റെ ചങ്ങല അതിവേഗമാണ് ഇരുരാജ്യങ്ങളും പൊട്ടിച്ചെറിഞ്ഞത്. അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, മൗലികാവകാശങ്ങൾ, ബഹുസ്വരത, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങൾക്കാണ് ഇരു രാജ്യങ്ങളും പ്രധാന്യം നൽകുന്നതെന്നും.അടുത്ത തലമുറയ്ക്ക് ഇവ കൈമാറണമെന്നും ഒബാമ പറഞ്ഞു.കൂടാതെ മുസ്ലിം ജനതയ്‌ക്ക് ഇന്ത്യയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ പാരീസ് ഉടമ്പടി ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം അഭിനന്ദിച്ചു. ഒബാമ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ചര്‍ച്ചനടന്നതായി മോദി ട്വിറ്ററിലൂടെ അറിയിച്ചു. ഒബാമ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനുശേഷം മോദിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
Post Your Comments