നമ്മുടെ നാടന്‍ ഒറ്റമൂലികള്‍ തന്നെയാണ് ജലദോഷത്തിന് ഏറ്റവും ഉത്തമം. ഇത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം കരുതല്‍ നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് എന്നും അത്യാവശ്യം പെട്ടെന്ന് പരിഹാരം കാണുന്ന ഒറ്റമൂലികളാണ്. ഇത്തരം ഒറ്റമൂലികള്‍ കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതാണ് ഇതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതും.
കര്‍പ്പൂര തുളസിയാണ് ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ആദ്യത്തെ മരുന്ന്. കര്‍പ്പൂര തുളസി കൊണ്ട് ചായയിട്ട് കഴിക്കുന്നത് പല വിധത്തില്‍ നിങ്ങളെ ജലദോഷത്തില്‍ നിന്നും അകറ്റും. കര്‍പ്പൂര തുളസിയുടെ എണ്ണയും ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. കൈയ്യില്‍ അല്‍പം എണ്ണയെടുത്ത് ഇത് മൂക്കില്‍ മണത്താല്‍ മതി. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.
ആവി പിടിക്കുന്നതും ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആവി പിടിക്കുന്ന വെള്ളത്തില്‍ അല്‍പം വിക്‌സോ മറ്റോ ഇട്ട് ആവി പിടിക്കാന്‍ ശ്രമിക്കുക. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.
അത്ഭുതപ്പെടേണ്ട നല്ലൊു ഔഷധക്കൂട്ടാണ് മുളക് പൊടി. മുളക് പൊടി അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍, നാരങ്ങ നീര് എന്നിവയില്‍ മിക്‌സ് ചെയ്ത് ദിവസവും രണ്ട് സ്പൂണ്‍ കഴിക്കുക. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
വെളുത്തുള്ളിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നു. രണ്ടോ മൂന്നോ വെളുത്തുള്ളി എടുത്ത് രണ്ട് കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് അഞ്ച് മിനിട്ടിനു ശേഷം കുടിക്കാം. ഇത് ജലദോഷം ഇല്ലാതാക്കുന്നു.
Post Your Comments