ചേമഞ്ചേരി: കടല്‍ ഉള്വലിഞ്ഞപ്പോള് മത്സ്യക്കൊയ്ത്ത്. ശനിയാഴ്ച രാവിലെ കാപ്പാട്ട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് മീന്‍പെറുക്കിയെടുക്കാന്‍ ഒട്ടേറെ പേരെത്തി. കടലോരത്തെ മണലില്‍ ധാരാളം മീന്‍ ശ്രദ്ധയില്‍ പെട്ടത് കടല്‍ ഉള്‍വലിയല്‍ പ്രതിഭാസത്തിന്റെ ഉത്കണ്ഠ പങ്കുവെക്കുന്നതിനിടയിലാണ്.
പ്രായഭേദമില്ലാതെ കൈനനയാതെ മീന്‍പിടിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ കടലോരവാസികളെത്തിയിരുന്നു. കിട്ടിയത് തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള് മറ്റ് ചെറുമീനുകള്‍ എന്നിവയാണ്.
കൊയിലാണ്ടി സി.ഐ.കെ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് അപകടകരമായ സാഹചര്യത്തില്‍ മീന്‍ പെറുക്കിയെടുക്കാന്‍ ആളുകള്‍ മത്സരിച്ചതോടെ ഇത് വിലക്കി. ശനിയാഴ്ച ചെറുവഞ്ചികളുപയോഗിക്കുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയില്ല
Post Your Comments