ന്യൂഡല്‍ഹി: ശിക്ഷിക്കപ്പെട്ടവര്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനും അതിന്റെ ഭാരവാകിയാകാനും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടിതേടി. തെരഞ്ഞെടുപ്പ് നിയമപ്രകാരം അവര്‍ക്ക് അയോഗ്യത കല്‍പ്പിക്കപ്പെടുന്ന കാലയളവില്‍ വിലക്കണമെന്നാണ് ആവശ്യം.
ഈ വിഷയവുമായി ബന്ധപ്പെട്ട് ജനപ്രാതിനിധ്യ നിയമത്തിന്റെ 29-എ വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. രാഷ്ടീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്ന വകുപ്പാണിത്. അതേസമയം ശിക്ഷിക്കപ്പെട്ടയാളെ അയാളുടെ രാഷ്ട്രീയ നിലപാട് പ്രകടിപ്പിക്കുന്നതില്‍ നിന്ന് വിലക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. നിലവില്‍ വലിയ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മാത്രമാണ് വിലക്കുള്ളത്. കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ്, ഓംപ്രകാശ് ചൗട്ടാല, ശശികല എന്നിവര്‍ വിവിധ പാര്‍ട്ടികളെ നയിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments