ചെക്ക്പോസ്റ്റുകളിൽ ഇനി കർശന നിരീക്ഷണം .ലഹരി കടത്ത് നിരീക്ഷിക്കാനും തടയാനായി പ്രധാന എക്സൈസ് ചെക്ക്പോസ്റ്റുകളിൽ ക്യാമറകൾ എത്തുന്നു .പാലക്കാട്ടെ ആഞ്ഞെന്നമുൾപ്പെടെ സംസ്ഥാനത്തെ 14 ചെക്ക്പോസ്റ്റുകളിലാണ് ആധുനിക രീതിയിലുള്ള ക്യാമറകൾ സ്ഥാപിക്കുന്നത് .വാഹന പരിശോധനകൾ കൂടുതൽ സുതാര്യമാക്കാനും ചെക്ക്പോസ്റ്റ് പ്രവർത്തനം അഴിമതി രഹിതമാക്കാനും ഇത് സഹായിക്കും.33 ,54,000 രൂപ ചെലവിട്ടാണ് ക്യാമറകൾ സ്ഥാപിക്കുന്നത് .കെൽട്രോണിനാണ് ഇതിന്റെ ചുമതല .
Post Your Comments