റാഞ്ചി: ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. ബിജെപി പട്ടിക വിഭാഗം സെല്‍ ജില്ലാ സെക്രട്ടറി ഭയ്യ രാം മുണ്ടയാണ് വെടിയേറ്റു മരിച്ചത്. ഇന്നലെ രാത്രി ഖുംടി ജില്ലയിലെ ബാഗ്മയിൽ വച്ചാണ് ഇദ്ദേഹം ആക്രമണത്തിനു ഇരയായത്.
സംഭവത്തില്‍ ഭയ്യ രാം മുണ്ടയുടെ അമ്മയ്ക്കും ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷയത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments