KeralaLatest NewsNews

“ദിലീപ് തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു” എതിര്‍സത്യവാങ്മൂലവുമായി പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ എതിർ സത്യവാങ്മൂലവുമായി പോലീസ്. ദിലീപ് മാധ്യമങ്ങളിലൂടെയും മറ്റും തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും മഞ്ജുവിനെ ലക്ഷ്യമാക്കി, മഞ്ജുവും എ.ഡി.ജി.പി: ബി. സന്ധ്യയും തമ്മിലുള്ള സൗഹൃദം മൂലം താൻ പ്രതിയായെന്നും ദിലീപ് ആദ്യം ആരോപിച്ചെന്നും പോലീസ് പറയുന്നു. ഇതെല്ലം തന്റെ പേരിലുള്ള കുറ്റം മറച്ചുവയ്ക്കാന്‍ ദിലീപ് നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത പലരും ദിലീപുമായി അടുത്ത ബന്ധമുള്ളവരാണ്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണു പോലീസിന്റെ വാദം. തെറ്റു മറച്ചുവയ്ക്കാനുള്ള ദിലീപിന്റെ നീക്കമാണു പ്രചാരണമെന്നു വിശദീകരിച്ച്‌ പോലീസ് ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. കുറ്റപത്രം മാധ്യമങ്ങള്‍ക്കു പോലീസ് ചോര്‍ത്തി നല്‍കിയിട്ടില്ല. വിചാരണാവേളയില്‍ തനിക്കു വീണ്ടും നാണക്കേടുണ്ടാകുമെന്നു ഭയന്നാണു ഹര്‍ജി നല്‍കി മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ദിലീപ് ശ്രമിക്കുന്നതെന്നു പോലീസ് സംശയിക്കുന്നു.

രഹസ്യവിചാരണ ആവശ്യപ്പെടാനും സാധ്യതയുണ്ട്. അതുവഴി വിസ്താരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒഴിവാക്കാനാവും. അതിനുള്ള കോടതി ഇടപെടലിന് വേണ്ടിയാണ് ദിലീപിന്റെ ആരോപണം എന്നാണു പോലീസ് പറയുന്നത്. എന്നാൽ തന്നെ മനഃപൂർവ്വം അപമാനിക്കാൻ പോലീസ് കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ദിലീപിന്റെ പരാതിയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button