ഒന്നാമനായി ഷവോമി. ഈ സാമ്ബത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ഇന്ത്യയിലെ 50 നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (IDC) നടത്തിയ കണക്കെടുപ്പിലാണ് ഷവോമി ഒന്നാമനായത്. സാംസങ്, ലെനോവോ, ഓപ്പോ, വിവോ തുടങ്ങിയ കമ്ബനികൾ തൊട്ടുപിന്നാലെയുണ്ട്.
ഇന്ത്യൻ വിപണിയിൽ താരമായിരുന്ന സാംസങിനെ പിന്തള്ളിയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഈ നേട്ടം കൈവരിച്ചത്. റെഡ്മി നോട്ട് 4 ന്റെ വില്പനയാണ് ഇതിന് കാരണം. ഇപ്രകാരം സാസംങിനെ പിന്നിലാക്കി 6.5 ശതമാനം വിപണിവിഹിതമാണ് ഷവോമി നേടിയെടുത്തത്. പ്രമുഖ നഗരങ്ങളിലെ കണക്കെടുത്തപ്പോള്‍ റെഡ്മി നോട്ട് 4ന്റെ വില്പനയിലാണ് ഐഡിസി ഏറ്റവും കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. രാജ്യത്ത് 40 ശതമാനം വില്പനയാണ് റെഡ്മി നോട്ട് 4 നേടിയത്.
15 ശതമാനം വര്‍ധനവോടെ സാംസങ് ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഗാലക്സി ജെ2, ഗാലക്സി ജെ7, ഗാലക്സി ജെ7മാക്സ് തുടങ്ങിയ ഫോണുകളുടെ വില്പനയിലൂടെ 24.1 ശതമാനം വിപണിവിഹിതമാണ് സാംസങ് നേടിയെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Post Your Comments