KeralaLatest News

സ്വന്തം മരണ വാർത്ത പത്രങ്ങളിൽ പരസ്യം ചെയ്ത വൃദ്ധന് സംഭവിച്ചത്

കോട്ടയം ; സ്വന്തം മരണ വാർത്ത പത്രങ്ങളിൽ പരസ്യം ചെയ്ത വൃദ്ധനെ കാണാതായി. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശി ജോസഫിനെ കണ്ടു കിട്ടാനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സക്ക് പോകുന്നെന്ന് പറഞ്ഞ് നാല് ദിവസം മുന്‍പാണ് ജോസഫ് വീട്ടിൽ നിന്നും പോയത് ശേഷം പ്രമുഖ പത്രങ്ങളില്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ചരമവാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതു കണ്ട് ഞെട്ടിയ വീട്ടുകാർ അന്വേഷണം നടത്തുകയും ഇയാളെ കാണാൻ ഇല്ല എന്ന് മനസിലാക്കി  പൊലീസിന് പരാതി നൽകുകയുമായിരുന്നു.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പയ്യന്നൂരിലെ ഒരു ലോഡ്ജില്‍ ഇയാൾ താമസിച്ചിരുന്നതായി കണ്ടെത്തി.  പത്ര ഓഫീസിൽ ചരമവാര്‍ത്തയും ലഘു ജീവചരിത്രവും ജോസഫ് തന്നെയാണ് നൽകിയത്. പഴയ ഫോട്ടോ നല്‍കിയതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനുമായില്ല. വാര്‍ത്ത കണ്ട് അമ്പരന്ന ലോഡ്ജ് ജീവനക്കാരനും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല സംസ്ക്കാര ചടങ്ങുകളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമെല്ലാം വിശദവിവരങ്ങള്‍ നല്‍കിയാണ് ഇയാൾ പരസ്യം ചെയ്തിരിക്കുന്നതെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button