
കഥയുടെ തലപ്പൊക്കവും ഗ്രാഫിക്സിന്റെ വിസ്മയവും പടുകൂറ്റൻ സെറ്റുകളുടെ പ്രൗഡിയുമായി സിനിമകളൊക്കെ പൂരങ്ങളായിരുന്ന ഒരു കാലമുണ്ടായിരുന്നു.അത്തരത്തിലൊരു ചിത്രമായിരുന്നു തമിഴ് മക്കളെ ഇളക്കി മറിച്ച അർജുൻ ചിത്രം ജെന്റിൽമാൻ.ചിത്രമിറങ്ങിയിട്ട് ഇപ്പോൾ കാല്നൂറ്റാണ്ടായെങ്കിലും ഇന്നും ആരാധകരുടെ മനസ്സിൽ ചിത്രവും പാട്ടുകളും നിറഞ്ഞു നിൽക്കുന്നു.എന്നാൽ അധികമാരും അറിയാത്തൊരു കഥയുണ്ട് ചിത്രത്തിന് പിന്നിൽ.ക്ലൈമാക്സിൽ എത്തിയപ്പോൾ നിന്നുപോയേക്കാമായിരുന്ന ഒരു ചരിത്രമുണ്ട് പ്രസ്തുത ചിത്രത്തിന് .
ചിത്രത്തിന്റെ അവസാന ഇരുപതു മിനിറ്റ് ഏറെ പ്രധാനപ്പെട്ടതായിരുന്നു .പ്രേക്ഷകരെ അനങ്ങാൻ അനുവദിക്കാതെ പിടിച്ചിരുത്തുന്ന ഒരു ക്ലൈമാക്സ് വേണമെന്ന് ആഗ്രഹിച്ചിരുന്നു സംവിധായകൻ ശങ്കറും നിർമ്മാതാവ് കെ ടി കുഞ്ഞുമോനും.അത് പ്രകാരം ശ്രീലങ്കൻ പ്രസിഡന്റ പ്രേമദാസയുടെ വധത്തിനു സമാനമായി ക്ലൈമാക്സ് ചിത്രീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. നായകൻ നിൽക്കുമ്പോൾ ഒരു പയ്യൻ സൈക്കിൾ ഓടിച്ചു വന്നു ബോംബ് സ്ഫോടനമുണ്ടാക്കണം എന്നതായിരുന്നു തീരുമാനം.അങ്ങനെ വില്ലൻ മരിക്കണം .എന്നാൽ നായകനായ അർജുൻ ഇത് അംഗീകരിക്കാം തയ്യാറായില്ല . ഒരു സാധാരണ പയ്യൻ വന്നു വില്ലനെ കൊന്നാൽ നായകൻറെ വിലയിടിയും എന്ന ചിന്തയോടെ അർജുൻ ക്ലൈമാക്സ് എതിർത്തു .ഏറെ സംസാരിച്ചു നോക്കിയെങ്കിലും വാശിയിൽ ഉറച്ചു നിന്ന അർജുനോട് നിർമ്മാതാവ് പറ്റില്ലെന്ന് ഉറപ്പിച്ചു പറയുകയും ക്ലൈമാക്സ് മാറ്റാൻ നിർബന്ധം പിടിച്ചാൽ സിനിമ ഉപേക്ഷിക്കുമെന്നും ഷൂട്ട് ചെയ്ത ഭാഗങ്ങൾ കത്തിച്ചു കളയാൻ കൂടി മടിക്കില്ലെന്നും പറഞ്ഞു. ഒടുവിൽ നിർബന്ധത്തിനു അർജുൻ വഴങ്ങിക്കൊടുത്തതിന്റെ ഫലമാണ് ജന്റിൽമാൻ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ .ക്ലൈമാക്സ് കൊണ്ടുതന്നെയാണ് ചിത്രം വിജയിച്ചതെന്ന് അർജുൻ മറ്റൊരു അവസരത്തിൽ സമ്മതിക്കുകയും ചെയ്തിരുന്നു .
Post Your Comments