മസ്ക്കറ്റ്: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെ യും വില ഇന്നുമുതൽ വർധിക്കുമെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. എം95 ലിറ്ററിന് 207 ബൈസയായിരിക്കും പുതുക്കിയ വില. ഡീസൽ വില 219 ബൈസയാകും. എം91 പെട്രോൾ വില 186 ബൈസയായി തന്നെ തുടരും. എം95ന് 209 ബൈസയായിരിക്കും വിലയെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇത് പിന്നീട് 207 ബൈസയായി തീരുമാനിക്കുകയായിരുന്നു.
ദുബൈയിൽനിന്നും മറ്റും സാധനങ്ങൾ കൊണ്ടുവരുന്ന സ്ഥാപനങ്ങളെ ഇന്ധനവില പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. വ്യാപാര സ്ഥാപനങ്ങൾ ഇന്ധനച്ചെലവിലേക്ക് കൂടുതൽ തുക നീക്കി വെക്കേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
Post Your Comments