കൊച്ചി: കേരളത്തില്‍ ആഞ്ഞടിച്ച ഓഖീ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ക്ഷോഭം ശക്തം. കൊച്ചി ചെല്ലാനത്തെ കടല്‍ക്ഷോഭത്തില്‍ അറുപതിലേറെ വീടുകളാണ് തകര്‍ന്നത്. പല ഭാഗത്തെയും കടല്‍ കരയിലേക്ക് കയറിയതിനെ തുടര്‍ന്ന് സമീപവാസികളെ സംഭവസ്ഥലത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചു. സമീപവാസികളെ അടുത്തുള്ള സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അറുപതിലേറെ വീടുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനുപോലും സമീപ പ്രദേശങ്ങളിലേക്ക് ആളുകള്‍ക്ക് എത്തപ്പെടാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.
കൂടാതെ കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഇരുന്നൂറ് ബോട്ടുകളേയും കാണാതായിട്ടുണ്ട്. ഏകദേശം രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടുകളിലുണ്ടായിരുന്നത്.
Post Your Comments