തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞടിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം ഓഖി ചുഴലികാറ്റിന്‍റെ ശക്തി കേരളത്തില്‍ കുറയുന്നു. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ തുടരുമെന്നും നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കേരളാ തീരത്ത് 24 മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആരും മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതർ അറിയിച്ചു. ഇന്നലെ മത്സ്യബന്ധനത്തിന് പോയ നിരവധിപേർ ഇപ്പോഴും കടലിൽ കുടുങ്ങി കിടക്കുന്നു. അവർക്കായുള്ള തിരച്ചിൽ തുടരുന്നെന്നാണ് വിവരം.
Post Your Comments