മുംബൈ: പാർട്ടി ഓഫീസ് ആക്രമിച്ചു. മുംബൈയിലെ ആസാദ് മിഡാനിലുള്ള കോണ്‍ഗ്രസ് കമ്മീറ്റി ഓഫീസിനു നേരെ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. ഓഫീസ് വൃത്തിയാക്കുന്നതിനിടെ ആറു പേരടങ്ങുന്ന അക്രമി സംഘം ക്യാബിനുകളും ഫർണിച്ചറുകളും അടിച്ചു തകർക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെന്നും ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Post Your Comments