സമസ്തിപുര്‍: വീടിനു തീപിടിച്ച് രണ്ടു സ്ത്രീകളടക്കം നാലു പേര് വെന്തുമരിച്ചു. ബിഹാറിലെ സമസ്തിപുരിൽ ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഘോഷ് ലെയ്ന്‍ മേഖലയിലാണ് സംഭവം നടന്നത്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കരുതുന്നു. വീട്ടുകാര്‍ സംഭവം നടക്കുമ്പോള്‍ അടുത്തൊരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയതായിരുന്നു. തുടർന്ന് ഇവര്‍ വിവരം അറിഞ്ഞ ഉടന്‍ ഒാടിയെത്തി വീട്ടിനകത്തെ വിലപിടിപ്പുള്ള സാധനങ്ങള്‍ എടുക്കാനായി തുനിഞ്ഞു. പക്ഷെ ആളിക്കത്തിയ തീയില്‍ നിന്ന് പുറത്തുകടക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
ഇതാവാം തീ കൂടുതല്‍ വേഗത്തില്‍ ആളിപ്പടരാന്‍ ഇടയാക്കിയത് മോട്ടോര്‍ സൈക്കിള്‍ സ്പെയര്‍പാര്‍ട്സ് കട നടത്തുന്ന വീട്ടുടമസ്ഥന് സുനില്‍കുമാര്‍ എന്ജിന് ഒായില്‍ വീടിനകത്ത് സൂക്ഷിച്ചിരുന്നതാകാമെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തന്‍വീര്‍ അഹ്മദ് പറഞ്ഞു. സുനില്‍കുമാറും സഹോദരനും കുടുംബത്തിലെ രണ്ടു സത്രീകളുമാണ് മരിച്ചത്.
Post Your Comments