Latest NewsNewsIndia

വീടിനു തീപിടിച്ചു; നാലു പേര്‍ വെന്തുമരിച്ചു

സമസ്​തിപുര്‍: വീടിനു തീപിടിച്ച്‌​ രണ്ടു​ സ്​ത്രീകളടക്കം നാലു പേര്‍ വെന്തുമരിച്ചു. ബിഹാറിലെ സമസ്​തിപുരിൽ ടൗണ്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലെ ഘോഷ്​ ​ലെയ്​ന്‍ ​മേഖലയിലാണ് സംഭവം നടന്നത്. ​ തീപിടിത്തത്തിന്​ കാരണം ഷോര്‍ട്ട്​​ സര്‍ക്യൂട്ടാ​ണെന്ന്​ കരുതുന്നു. വീട്ടുകാര്‍ സംഭവം നടക്കുമ്പോള്‍ അടുത്തൊരു വിവാഹത്തില്‍ പ​ങ്കെടുക്കാനായി പോയതായിരുന്നു. തുടർന്ന് ഇവര്‍ വിവരം അറിഞ്ഞ ഉടന്‍ ഒാടിയെത്തി വീട്ടിനകത്തെ വിലപിടിപ്പുള്ള സാധനങ്ങള്‍ എടുക്കാനായി തുനിഞ്ഞു. പക്ഷെ ആളിക്കത്തിയ തീയില്‍ നിന്ന്​ പുറത്തുകടക്കാനായില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

ഇതാവാം തീ കൂടുതല്‍ വേഗത്തില്‍ ആളിപ്പടരാന്‍ ഇടയാക്കിയത് മോട്ടോര്‍ സൈക്കിള്‍ സ്​​പെയര്‍പാര്‍ട്​സ്​ കട നടത്തുന്ന വീട്ടുടമസ്​ഥന്‍ സുനില്‍കുമാര്‍ എന്‍ജിന്‍ ഒായില്‍ വീടിനകത്ത്​ സൂക്ഷിച്ചിരുന്നതാകാമെന്ന് ഡെപ്യൂട്ടി പൊലീസ്​ സൂപ്രണ്ട്​ തന്‍വീര്‍ അഹ്​മദ്​ പറഞ്ഞു. സുനില്‍കുമാറും സഹോദരനു​ം കുടുംബത്തിലെ രണ്ടു​ സത്രീകളുമാണ്​ മരിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button