തിരുവനന്തപുരം : നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു സർക്കാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാലിക്കറ്റ്, എംജി, കൊച്ചി സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നു നടത്താനിരുന്ന ബിഎച്ച്എംഎസ് ഒന്നാംവർഷ പരീക്ഷ ഡിസംബർ നാലിലേക്കു മാറ്റി.
പരീക്ഷാ സമയത്തിൽ മാറ്റമില്ല. ഇന്നും നാളെയുമായി തിരുവനന്തപുരം പരീക്ഷാഭവനിൽ നടക്കുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജ് (ആർഐഎംസി) പ്രവേശന പരീക്ഷയ്ക്കു മാറ്റമില്ല. ഇതു ദേശീയതലത്തിൽ നടക്കുന്ന പരീക്ഷ ആയതിനാലാണു മാറ്റാത്തതെന്നു പരീക്ഷാ സെക്രട്ടറി അറിയിച്ചു. അധ്യയന ദിവസങ്ങൾ കുറയാതിരിക്കാൻ പകരം 16നു പ്രവൃത്തിദിവസം ആയിരിക്കും. കേരള സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ 16ലേക്കു മാറ്റി.
Post Your Comments