കൊച്ചി: ഹൈക്കോടതി ടി.പി. സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കി. അവധിയെടുക്കാന്‍ സെന്‍കുമാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ചുള്ള കേസിലെ നടപടി റദ്ദാക്കാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്.
ഹൈക്കോടതി തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണു റദ്ദാക്കിയത്. സെന്‍കുമാറിനെതിരെ അവധിക്കാലത്തെ മുഴുവന്‍ ശമ്പളവും ലഭിക്കുവാന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments